onam

തലശ്ശേരി :പ്രസ് ഫോറത്തിന്റെയും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണക്കൂട്ടായ്മയും ആദര സമർപ്പണവും നടത്തി. ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. സി പി.എം ജനറൽ സിക്രട്ടറി സീതാറാം യച്ചൂരിയുടെ ദേഹവിയോഗത്തിൽ യോഗം അനുശോചിച്ചു.പ്രസ് ഫോറം പുനർനവീകരണം. ഏറ്റെടുത്തു നടത്തിയ ഗ്രാന്റ് തേജസ് മാനേജിംഗ് ഡയറക്ടർ ഹിതാഷ് അഷ്‌റഫിനും എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്.പി.ദേവജിത്തിനുമുള്ള പ്രസ് ഫോറത്തിന്റെ ഉപഹാരവും ആദരവും ഷാഫി പറമ്പിൽ എം.പി സമ്മാനിച്ചു.നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി , അഡ്വ.കെ.വിശ്വൻ,അബ്ദുൽ ലത്തീഫ് , പി. മോഹനൻ,എന്നിവർ വിശിഷ്ടാതിഥികളായി. അനീഷ് പാതിരിയാട് സ്വാഗതവും എൻ.സിറാജുദ്ദീൻ നന്ദിയും പറഞ്ഞു