
പുതിയതെരു: ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറക്കൽ വെങ്ങരവയലിൽ കെ.വി.സുമേഷ് എം.എൽ.എ നിർവഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, സ്ഥിരം സമിതി ചെയർപേഴ്സൻമാർ ടി.കെ.മോളി, എൻ.ശശീന്ദ്രൻ, കെ.വത്സല,വാർഡ് മെമ്പർമാർ കെ.കെ,നാരായണൻ, കെ. ലത, അനില , ജിഷ , സിന്ധു , ടി.എം.സുരേന്ദ്രൻ, ആസൂത്രണ സമിതി അംഗം കെ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ആദർശ് സ്വാഗതവും വാർഡ് മെമ്പർ ടി.സുജിത് കുമാർ നന്ദിയും പറഞ്ഞു.