
തലശ്ശേരി: മഹാത്മ ആർട്സ് ആന്റ് സയൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും ഒരുമിക്കുന്ന മഹാത്മ കുടുംബ മഹാസംഗമം 17ന് രാവിലെ 10 ന് തലശ്ശേരി ടൗൺഹാളിൽ നടക്കും.മഹാത്മാ സാംസ്‌കാരിക സംഗമവേദി സംഘടിപ്പിക്കുന്ന പരിപാടി ആർ. രാജശ്രീ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽസെക്രട്ടറി അഡ്വ. രവീന്ദ്രൻ കണ്ടോത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആനിരാജാ,പി.സന്തോഷ് കുമാർ എം.പി.,മുൻ എം.പി. കെ.കെ.രാഗേഷ്, ഡോ.ആർ.വി.എം. ദിവാകരൻ,വി.കെ.സുരേഷ് ബാബു തുടങ്ങി രാഷ്ടിയ, സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേർ മഹാത്മയിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സംഗമത്തിൽ എം.പി.രാധാകൃഷ്ണന്റെ പ്രണയം, ജീവിതം, മരണം പുസ്തകം പ്രകാശനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.സി എച്ച്. ശശിധരൻ, പി.പത്മനാഭൻ, കെ ബാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു