jesees

നീലേശ്വരം:സെപ്തംബർ ഒൻപതു മുതൽ 15 വരെ നടക്കുന്ന ജേസീ വാരാഘോഷത്തോടനുബന്ധിച്ച് ജെ.സി ഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ പബ്ലിക്ക് സെർവന്റുകളായ മുതിർന്ന വനിതകളെ ആദരിച്ചു. കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ കാസർകോട് ജില്ലാ ഓഫീസ് സൂപ്രണ്ടായി ഏറെക്കാലം സർവ്വീസ് ചെയ്തുവരുന്ന ശ്രീലത വി.ഷേണായ്, സ്റേററ്റ് ബാങ്ക് ഓഫ് ഇന്ത്യ നീലേശ്വരം ടൗൺ ബ്രാഞ്ച് ജീവനക്കാരി സരോജിനി എന്നിവരെ പൊന്നാടയണിയിച്ചും മൊമന്റൊ നല്കിയും ആദരിച്ചു. ജെ.സി ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു.പൈ അദ്ധ്യക്ഷത വഹിച്ചു.ജെ.സി ഐ നീലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റ് എം.വിനീത് ജേസീ വീക്ക് കോർഡിനേറ്റർ എൻ.വരുൺ പ്രഭു, ദിലീഷ് , ബാബു ,സരീഷ് എന്നിവർ സംസാരിച്ചു.