gurupuram
ഗുരുപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഉത്രാടകുല സമർപ്പണം

കാഞ്ഞങ്ങാട് ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രതിൽ ഉത്രാട ദിനത്തിൽ ഭക്തിയുടെ നിറവാർന്ന അന്തരീക്ഷത്തിൽ കാഴ്ച്ച കുല സമർപ്പണം നടന്നു ക്ഷേത്രം തന്ത്രി. ഇരിയ കൃഷ്ണദാസ് വാഴുന്നവർ ആദ്യ കുല സമർപ്പിച്ചു. തുടർന്നു ഭക്തജനങ്ങൾ കുല സമർപ്പണം നടത്തി. ദേവന് നെയ്യ് വിളക്ക് സമർപ്പണം നടത്തുന്നതിനായി പുതുതായി ഒരുക്കിയ നെയ്യ് വിളക്ക് തട്ട് ക്ഷേത്രത്തിൽ സമർപ്പിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീഹരിക്കുള്ള അനുമോദന ചടങ്ങും ക്ഷേത്രം യു എ ഇ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. കുല സമർപ്പണ ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ,മാതൃസമിതി അംഗങ്ങൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.