vellikoth

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച ഉച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ. ജൂനിയർ റെഡ് ക്രോസ് കുട്ടികൾക്കുള്ള ജേഴ്സി വിതരണം ചെയ്തു. സബ്ജൂനിയർ ബാൾ ബാഡ്മിന്റൽ ചാമ്പ്യൻഷിപ്പിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, ടി.ശോഭ, കെ.സബീഷ്, കെ.കൃഷ്ണൻ കെ.മീന, എ.ദാമോദരൻ, എം.ബാലകൃഷ്ണൻ, കെ.സജിത്ത് കുമാർ, മൂലക്കണ്ടം പ്രഭാകരൻ എസ്.ഗോവിന്ദരാജ് ബിന്ദു വിജയൻ, വി.വി.തുളസി, പി.ബാലകൃഷ്ണൻ, എ.തമ്പാൻ, ഹമീദ് ചേരക്കാടത്ത്, എം. പ്രദീപ് എ.സി.അമ്പിളി,വി.സുരേശൻ എന്നിവർ സംസാരിച്ചു.സരള ചെമ്മഞ്ചേരി സ്വാഗതവും രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു.