
പിലിക്കോട് :അദ്ധ്യാപകനും പ്രഭാഷകനുമായ പി പി.ദാമോദരന് സംസ്കാര സാഹിതിയുടെ ഗുരുവന്ദനം പുരസ്കാരം സമർപ്പിച്ചു. ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ ഉപഹാരം സമർപ്പിച്ചു. പി.നാരായണൽ അടിയോടി പ്രശസ്തിപത്രവും കെ.വി.രാഘവൻ ഓണപ്പുടവയും സമർപ്പിച്ചു. വിനോദ് എരവിൽ ആദരഭാഷണം നടത്തി. എ.വി.കുഞ്ഞിക്കൃഷ്ണൻ, കെ.വി.ദാമോദരൻ, ജയറാം പ്രകാശ്, സി.ഭാസ്കരൻ,ചന്ദ്രൻ ഞാണിക്കടവ് സംസാരിച്ചു. രവി പിലിക്കോട് സ്വാഗതവും വിജയൻ കാലിക്കടവ് നന്ദിയും പറഞ്ഞു.കെ.ജി.പി.ടി.യു സംസ്ഥാന പ്രസിന്റ്, കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റംഗം, കെ.എസ്.ആർ.ടി.സി. ഉപദേശകസമിതി അംഗം, ഫോക്‌ലോർ അക്കാഡമി നിർവ്വാഹക സമിതി അംഗം, പിലിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ്, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് പി.പി.ദാമോദരനെ പുരസ്കാരത്തിനർഹനാക്കിയത്.