
തലശ്ശേരി:പ്രവാചകൻ മുഹമ്മദ് നബിയുടെ പേരിൽ മലയാളത്തിൽ ഇറങ്ങിയ നൂറുകണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ കക്കട്ടിൽ പൂളക്കൂർ മുഹമ്മദലി പൂഞ്ചോല.മുഹമ്മദ് നബിയുടെ ജീവിതവും സംഭവബഹുലമായ ജീവിതവും മഹത്തായ ദർശനങ്ങളും തിരുവചനങ്ങളുമെല്ലാം വ്യത്യസ്ത കോണുകളിലൂടെ നോക്കിക്കണ്ട അതിപ്രശസ്തരുൾപ്പടെയുള്ള എഴുത്തുകാരുടെ അമൂല്യഗ്രന്ഥങ്ങളും രചനകളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ പെടുന്നു.
ലോക പ്രശസ്തമായ ഹൈകലിന്റെ ' മുഹമ്മദ്' മുതൽ ഈയടുത്ത് പ്രസിദ്ധീകരിച്ച തലശ്ശേരി സ്വദേശി വി.കെ. ഭാസ്‌കരൻ രചിച്ച പ്രവാചകചരിത്രം വരെ ഇതിലുണ്ട്. നബിദി സുവനീറുകൾ, വിവിധ പ്രസിദ്ധീകരണങ്ങൾ,പ്രത്യേക പതിപ്പുകൾ എന്നിവയും ശേഖരത്തിലുണ്ട്. ഇതിന് പുറമെ ഇദ്ദേഹം രചിച്ച ഒരു പുസ്തകവും ശേഖരത്തിൽപെടും.
പ്രമുഖരായ വ്യക്തികളുടെ ജീവ ചരിത്രങ്ങൾ , ആത്മ കഥകൾ, സ്മരണികകൾ, മലയാളത്തിലെ വിവിധ പത്രങ്ങൾ, മാസികകൾ,എന്നിവയും അടങ്ങിയതാണ് മുഹമ്മദലിയുടെ പുസ്തക ശേഖരം.ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരുഹോം ലൈബ്രറിയാണിത്.
സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിലും കൗൺസിലിംഗിലും സർട്ടിഫിക്കറ്റുകളും മുഹമ്മദലി നേടിയിട്ടുണ്ട് ജെ.സി.ഐ., ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി, എന്നിവയുടെ മെമ്പറും ടെന്റ് കേരള യുടെ സംസ്ഥാന ട്രൈനറുമാണ് ഇദ്ദേഹം.
അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറുമാണ്.