
കണ്ണൂർ:കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ സംഘവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി ചെസ് , കാരംസ് (ഡബിൾസ് ) മത്സരങ്ങൾ 17 ന് രാവിലെ 9.30ന് കണ്ണൂർ ടി.കെ.ബാലൻ സ്മാരക ഹാളിൽ നടക്കുന്ന മത്സരം സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം.സുഷമ സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻ.ജി.ഒ യൂണിയൻ എരിയാ സെക്രട്ടറിമാർ മുഖേനയോ താഴെ പറയുന്ന ഫോൺ നമ്പറിലോ പേര് രജിസ്റ്റർ ചെയ്യണം. ജില്ലാ തലത്തിൽ വിജയിയാവുന്നവരെ ഒക്ടോബർ 2ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും.ഫോൺ:8547779222, 9496403380, 9847931989.