cleaning

തലശ്ശേരി:ഓണം കഴിഞ്ഞതിന്റെ ഭാഗമായി തലശ്ശേരി നഗരത്തിലെ സ്റ്റേഡിയം കോർണർ, ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരം, പുതിയ ബസ് സ്റ്റാൻഡ് പരിസരം, പച്ചക്കറി മാർക്കറ്റ്, എ.വി.കെ.നായർ റോഡ്,എൻ.സി.സി. റോഡ്, സംഗമം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യങ്ങൾ അവധിദിനത്തിലും സ്‌പെഷ്യൽ ക്ലിനിംഗ് ഡ്രൈവ് നടത്തി ശുചീകരിച്ചു. ശുചീകരണ യജ്ഞത്തിൽ ബി ഡിവിഷൻ വാഹനവും മുഴുവൻ തൊഴിലാളികളും സി ഡിവിഷൻ വാഹനവും ഡ്രൈവർ പ്രഭാകരനും ഡി ഡിവിഷൻ വാഹനവും എ ഡിവിഷൻ ഡ്രൈവർ മോഹനനും തൊഴിലാളി ശ്രീജിത്തും പങ്കെടുത്തു.ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ വിലങ്ങിൽ സ്പെഷ്യൽ ക്ളീനിംഗിന് നേതൃത്വം നൽകി.