sarvakakshi

കാഞ്ഞങ്ങാട് : അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സി പി.എം ജില്ലകമ്മിറ്റി സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി ആളുകൾ പങ്കെടുത്തു മുൻ എം പി പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ , സി എച്ച്.കുഞ്ഞമ്പു , എം.രാജഗോപാലൻ എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ , വിവിധ കക്ഷി നേതാക്കളായ പി.കെ.ഫൈസൽ , സി പി.ബാബു, ബഷീർ വെള്ളിക്കോത്ത് , കുര്യാക്കോസ് പ്ലാപ്പറമ്പിൽ, അഡ്വ.സി.കെ.ശ്രീധരൻ, കരീം ചന്തേര, പി.പി.രാജു ,വി.വി.കൃഷ്ണൻ,എം.ഹമീദ് ഹാജി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.ടി.നന്ദകുമാർ, സണ്ണി അരമന എന്നിവർ സംസാരിച്ചു.സി പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു..