ncc

കാസർകോട് : എൻ.സി.സി. 32 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ സംയുക്ത വാർഷിക ദശദിന പരിശീലന ക്യാമ്പ് കാസർകോട് ഗവൺമെന്റ് കോളേജിൽ കോഴിക്കോട് ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ ഡി.കെ പാത്ര ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കമാൻഡന്റ് കേണൽ സി.സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അണ്ടർ ഓഫീസർമാരായ എൻ. നന്ദ കിഷോർ സ്വാഗതവും ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. കണ്ണൂർ-കാസർകോട് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അറുന്നൂറ് കാഡറ്റുകളാണ് പങ്കെടുക്കുന്നത്. ഡ്രിൽ, ആയുധ ഉപയോഗം, ഫയറിംഗ്, മാപ്പ് റീഡിംഗ് എന്നിവയിൽ പരിശീലനം നൽകും. ക്യാമ്പ് കമാണ്ടന്റ് കേണൽ സി.സജീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ടി.വി.അനുരാജ്, ക്യാമ്പ് അഡ്ജുഡന്റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്സുബേദാർ മേജർ ഡി.വി.എസ്.റാവു തുടങ്ങിയവർ നേതൃത്വം നൽകും. ഈ മാസം 22ന് സമാപിക്കും.