
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ദേശവ്യാപകമായി 23ന് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ കരിദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ നീലേശ്വരം സി ഐ.ടി.യു ഓഫീസിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃയോഗം തീരുമാനിച്ചു. മാർച്ച് രാവിലെ പത്തിന് പഴയ ബസ്‌സ്റ്റാൻഡിലെ പെട്രോൾ പമ്പിന് സമീപത്തു നിന്നും പുറപ്പെടും.എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ടി.കെ. രാജൻ വിശദീകരിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ,സാബു അബ്രഹാം , കെ.ഉണ്ണിനായർ, പി.വി.തമ്പാൻ, കെ അമ്പാടി, ഉദിനൂർ സുകുമാരൻ, പ്രമോദ് കരുവളം ,എ എം ജലീൽ, നാഷണൽ അബ്ദുള്ള , ഇ എൽ ടോമി എന്നിവർ പ്രസംഗിച്ചു.