
പയ്യന്നൂർ : ഓണാഘോഷത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് വനിതാ വിഭാഗം ഏഴിമല സ്‌നേഹകൂട് സന്ദർശിച്ച് അന്തേവാസികൾക്ക് സ്വാന്തനവും സാമ്പത്തിക സഹായങ്ങളും നൽകി. പ്രസിഡന്റ് വിപിന സജിത്, സെക്രട്ടറി സ്മിത ബാബു, ഷീജ സുധീർ ബാബു, ഡോ.വീണ ജയശേഖരൻ , മല്ലിക മധുസൂദനൻ തുടങ്ങിയവർ നേതൃത്വം നല്കി. ചെറുതാഴം റെഡ് സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല, ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിൽ ഓണസദ്യ സ്‌നേഹവിരുന്ന് നൽകി.എം.പി.ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.പി.മുഹമ്മദ് റഫിഖ് ഉദ്ഘാടനം ചെയ്തു. എ.നിഷാന്ത്, കെ.മനോജ്, ടി.രമേശൻ, എ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.