
പയ്യാവൂർ: ഇന്റർനാഷണൽ യാമത്തോ ഷോട്ടോകോൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരാട്ടെ ട്രെയിനിംഗ് ക്യാമ്പും കരാട്ടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണവും ഇന്ന് രാവിലെ 9 മുതൽ പയ്യാവൂർ ഡിവൈൻ മിനി ഹാളിൽ നടക്കും. വൈകന്നേരം 4.30 ന് നാഷണൽ ചീഫ് ഇൻസ്ട്രക്ടർ സെവൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവ് ക്യോഷി എം.എം.ഷാജു ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനം നിർവഹിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സരേഷ് ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. റെൻഷി കെ.ടി.ജോസഫ്, സെൻസായ് ബെന്നി ജോസഫ്, സെൻസായ് കെ.ടി.സെബാസ്റ്റ്യൻ, സെൻ സായ് കെ.ജെ.ജോസഫ് എന്നിവർ പങ്കെടുക്കും.