
കണ്ണൂർ: വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയേയും കൃഷിക്കാരെയും രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ 25ന് രാവിലെ ഒൻപതിന് ഫോറസ്റ്റ് ഓഫീസ് മാർച്ചും ഉപരോധവും നടത്തും. മാർച്ചിന്റെ പ്രചരണാർത്ഥം ജില്ലാ വാഹന പ്രചരണ ജാഥ ഈ മാസം 19 ന് രാവിലെ ഒൻപതിന് കൊട്ടിയൂരിൽ കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ സെക്രട്ടറി എം.പ്രകാശൻ നയിക്കുന്ന മലയോര ജാഥ 19 ന് രാവിലെ മുതൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി 20ന് വൈകുന്നേരം 5.30 ന് പാടിച്ചാലിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം.പ്രകാശൻ , പ്രസിഡന്റ് പി.ഗോവിന്ദൻ, രാജേഷ് പ്രേം എന്നിവർ പങ്കെടുത്തു.