
കണ്ണൂർ: വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ഷെയർ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്നുള്ള വ്യാജ പ്രലോഭനത്തിൽ കണ്ണൂർ സിറ്റി പൊലീസ് ജില്ലയിൽ നിരവധി പേരിൽ നിന്നും എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിന് കണ്ണൂർ സിറ്റി സൈബർ പോലീസ് നടപടി ആരംഭിച്ചു.
പാർട് ടൈം ജോലി വാഗ്ദാനത്തിൽ ₹2,92,500 
കണ്ണൂർ സിറ്റി സ്വദേശിക്ക് പാർട്ട് ടൈം ജോലി വാഗ്ദാനം സംബന്ധിച്ച വാട്സാപ്പ് മെസേജ് കണ്ട് വിവിധ അക്കൗണ്ടുകളിലേക്കായി അയച്ച ₹2,92,500 നഷ്ടമായി.
ഷെയർ ട്രേഡിംഗിൽ ₹ 1,69,900 
മയ്യിൽ സ്വദേശി വാട്സാപ്പ് മെസേജ് കണ്ട് ഷെയർ ട്രേഡിംഗ് ചെയ്യുന്നതിനായി വിവിധ അക്കൌണ്ടുകളിലേക്ക് നല്കിയ ₹ 1,69,900 നഷ്ടം.
മരുന്ന് ഓർഡർ ചെയ്ത് ₹ 1,35,030 
മെഡിസിൻ വിതരണം നടത്തുന്ന വളപട്ടണം സ്വദേശി ഇന്ത്യാമാർട്ട് വെബ്‌സൈറ്റിൽ മരുന്നിനുള്ള റിക്വസ്റ്റ് നല്കിയത് പ്രകാരം പരാതിക്കാരനെ മരുന്ന് നല്കാമെന്ന വ്യാജേന ബന്ധപ്പെട്ട് ₹ 1,35,030 പണം തട്ടി
ഇൻസ്റ്രാൾമെന്റിൽ വീട് ₹1,11,111 
ഫേസ്ബുക്കിൽ വീടും സ്ഥലവും ലോൺ മുഖേന തവണകളായി പണമൊടുക്കി ലഭിക്കുമെന്ന് പരസ്യം കണ്ട കതിരൂർ സ്വദേശി ടെലഗ്രാം വഴി ലഭിച്ച അക്കൗണ്ടുകളിൽ ₹1,11,111 പണം നിക്ഷേപിച്ചു
ലിങ്കിൽ ക്ളിക്ക് ചെയ്ത് ₹47,201 
എസ്.ബി.ഐ യോനോ റിവാർഡ് പോയിന്റുമായി ബന്ധപ്പെട്ട് ഫോണിൽ ലഭിച ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിറകെ അക്കൌണ്ട് വിവരങ്ങളും ഒ.ടി.പി യും നൽകി ₹1,11,111 നഷ്ടമായി
പാർടൈം ജോലി വാഗ്ദാനം ₹40,600
വാട്സ്ാപ്പ് മെസേജ് കണ്ട് പാർടൈം ജോലിക്കായി നിർദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് മട്ടന്നൂർ സ്വദേശി ₹40,600 നൽകി കബളിപ്പിക്കപ്പെട്ടു
വാട്സാപ്പ് ലിങ്കിൽ ക്ളിക്ക് ചെയ്ത് ₹25,000 
വാട്സാപ്പിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത വളപട്ടണം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും ₹25,000 നഷ്ടമായി
ഓൺലൈൻ ഡെലിവറിയിൽ ₹6487 
ഫ്ളിപ്പ്കാർട്ടിൽ ഡ്രസ് ഓർഡർ ചെയ്തിരുന്ന പരാതിക്കാരിയിൽ നിന്ന് ഡെലിവറി ചാര്ജ്യ തുക നല്കാനുള്ള ക്യൂ.ആർ കോഡ് സംഘടിപ്പിച്ച് ₹6487 തട്ടി.
ഇൻസ്റ്റഗ്രാം പരസ്യത്തിൽ ₹5,500
ഇൻ്സ്റ്റ ഗ്രാമിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വളപട്ടണം സ്വദേശിനി നൽകിയ ₹5,500 നഷ്ടം.
ഓൺലൈൻ ലോണിന്റെ പേരിൽ ₹5,100 
ഓൺലൈൻ ലോൺ ലഭിക്കാൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത വളപട്ടണം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും ₹5,100