mahila-congress

കണ്ണൂർ:മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർക്ക് ഏകദിന നേതൃ ശില്പശാലയും മഹിളാ കോൺഗ്രസ് ജില്ലാതല മെമ്പർഷിപ്പ് ലോഞ്ചിംഗും നടത്തി.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അദ്ധ്യക്ഷത ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംഘടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഡ്വ.സജീവ് ജോസഫ് എം.എൽ.എ ക്ലാസ്സെടുത്തു.മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ജില്ലയുടെ ചാർജ്ജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറി കെ.സിന്ധു, സംസ്ഥാന സെക്രട്ടറിമാരായ ടി.സി പ്രിയ, ഇ.പി.ശ്യാമള , ജില്ല വൈസ് പ്രസിഡന്റ് കെ.എൻ.പുഷ്പലത, എ.ശർമ്മിള, എം.വി. ലത, പി.വി.ചന്ദ്രിക ജനറൽ സെക്രട്ടറി ഉഷ അരവിന്ദ് , ട്രഷറർ കുഞ്ഞമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.