
കാഞ്ഞങ്ങാട്: ശതാബ്ദി ആഘോഷിക്കുന്ന പുല്ലൂർ ഗവൺമെന്റ് യു.പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥിസംഗമം കവി കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദൻ മുഖ്യാതിഥിയായി. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി.ജനാർദ്ദനൻ കല്പറ്റ നാരായണനെ ആദരിച്ചു. ശശിധരൻ കണ്ണാങ്കോട്ട്, ദിവാകരൻ വിഷ്ണുമംഗലം, വാർഡ് മെമ്പർ ടി.വി കരിയൻ, പി.ടി.എ പ്രസിഡന്റ് പി.ബാലകൃഷ്ണൻ, മദർ പി.ടി.എ പ്രസിഡന്റ് കെ.നിഷ , എസ്.എം.സി ചെയർമാൻ ഷാജി കൊടവലം, സ്റ്റാഫ് സെക്രട്ടറി എം.വി രവീന്ദ്രൻ, എ.ടി ശശി എന്നിവർ സംസാരിച്ചു. നൂറുകണക്കിന് പേർ സംഗമത്തിൽ പങ്കെടുത്തു.