bms

കാസർകോട് :വിശ്വകർമജയന്തി ദേശീയതൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസർകോട്, ഉദുമ, മധൂർ മേഖല ബി.എം. എസിന്റെ ആഭിമുഖ്യത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. കറന്തക്കാട് നിന്ന് ആരംഭിച്ച തൊഴിലാളി റാലി മീപുഗുരിയിൽ സമാപിച്ചു. പൊതുസമ്മേളനം അസംഘടിത തൊഴിലാളി ക്ഷേമനിധി ജില്ലാപ്രസിഡന്റ് എം.കെ.രാഘവൻ ഉദ്ഘാടനം ചെയ്‌തു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗുരുദാസ് ചേനക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ഉപേന്ദ്ര കൊട്ടേക്കണ്ണി, സുരേഷ് ദേളി, റിജേഷ്‌, ശ്രീധരൻ ചേനക്കോട്, മധൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഗോപാലകൃഷ്ണ, മനീഷ് എന്നിവർ പ്രസംഗിച്ചു. കാസർകോട് മേഖല പ്രസിഡന്റ്‌ ബാലകൃഷ്ണൻ നെല്ലിക്കുന്ന് സ്വാഗതവും ഉദുമ മേഖല പ്രസിഡന്റ്‌ ഭാസ്കരൻ പൊയ്‌നാച്ചി നന്ദിയും പറഞ്ഞു.