
കണ്ണൂർ: കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കെ.പി.സി സി മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.രാജു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് പി.വി. അനുപമ അദ്ധ്യക്ഷത വഹിച്ചു. കെ.സി മുഹമ്മദ് ഫൈസൽ,അഗീഷ്‌കുമാർ കാടാച്ചിറ, ടി.കെ.ശശികുമാർ ,എ.വി.ശൈലജ, എം.വി.സീത ടി.ശ്രീജേഷ്, കെ.ജിതേഷ്,ദിവീഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ സമ്മാനദാനം നിർവ്വഹിച്ചു. ചന്ദ്രൻ കാണിച്ചേരി, എ.പ്രമീള എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി ഓണസദ്യയും കലാകായിക മത്സരങ്ങളും ഗാനോത്സവവും സംഘടിപ്പിച്ചു.