
പാനൂർ: സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലകളിൽ പ്രഖ്യാപിച്ച സാംസ്‌കാരിക സമുച്ചയങ്ങളുടെ ഭാഗമായി വാഗ്ഭടാനന്ദ ഗുരുദേവരുടെ ജന്മനാടായ പാട്യത്ത് സാംസ്‌കാരിക സമുച്ചയത്തിന്റെ ഡി.പി.ആർ ഒരുക്കുന്നതിനായി രണ്ടാംഘട്ട ചർച്ച നടത്തി.ഒക്ടോബറിലെ നിയമസഭ സമ്മേളന കാലയളവിനുള്ളിൽ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്തി അന്തിമ രൂപരേഖ തയ്യാറാക്കും.
സമുച്ചയത്തിൽ നിർമ്മിക്കുന്ന മണ്ഡപത്തിൽ വാഗ്ഭഭടാനന്ദ ഗുരുദേവരുടെ പ്രതിമ സ്ഥാപിക്കാനും കുട്ടികളിൽ ശാസ്ത്രബോധം വളർത്താനുതകുന്ന പ്ലാനിറ്റോറിയം നിർമ്മിക്കാനും രൂപരേഖ ചർച്ചയിൽ ഐക്യകണ്‌ഠേന ആവശ്യമുയർന്നു.
പഞ്ചായത്തിലെ വാഗ്ഭടാനന്ദഹാളിൽ നടന്ന ചർച്ചയിൽ കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സാംസ്‌കാരിക വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ സിനി കെ.തോമസ്സ്, എൻജിനിയർ പി.പി.സുരേന്ദ്രൻ, ടെമ്പിൾ ആർകിടെക്ട് എ.ബി.ശിവൻ, മനോജ് വാർഡ് മെമ്പർ പി.പത്മനാഭൻ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ, വാഗ്ഭഭടാനന്ദ ഗുരുദേവരുടെ കുടുംബാംഗങ്ങളായ എ.പി.സുഗതൻ ,സുരേശൻ, സുജാത, പ്രേമൻ പഞ്ചായത്ത് സെക്രട്ടറി സുജിത്ത് പയ്യമ്പള്ളി പങ്കെടുത്തു.
വാഗ്ഭഭടാനന്ദ സമുച്ചയത്തെ പറ്റി പഞ്ചായത്ത് ഹാളിൽ കഴിഞ്ഞ മാസം രൂപരേഖയെ കുറിച്ച് കെ.പി.മോഹനൻ നേത്വത്തിൽ എം.എൽ.എയുടെചർച്ച നടന്നിരുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും ബന്ധുക്കളും ഇതിൽ പങ്കെടുത്തിരുന്നു.
വാഗ്ഭടാനന്ദ സ്മൃതിയിൽ
സമുച്ചയത്തിൽ പ്രവേശന ഗോപുരം
മുന്നൂറ് പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം
എഴുന്നൂറ് പേർക്കുള്ള ഓപ്പൺ ഏയർ ഓഡിറ്റോറിയം
മ്യൂസിയം ബിൽഡിംഗ് ( ഗ്യാലറി ,റിസർച്ച് സെന്റർ 'ആഡിയോ വിഷ്വൽ ലാബ്, ധ്യാനകേന്ദ്രം)
സ്വസ്തിക് മോഡൽ നാലുകെട്ട്
സ്യൂട്ട് റൂം ബിൽഡിംഗ്,
കളരി 'കേന്ദ്രം
ഗസ്റ്റ് ഹൗസ്
എഡ്മിനിസ്‌ട്രേറ്റീവ് വിംഗ്
മ്യൂറൽ ആർട്ട് ഗ്യാലറി
ധ്യാനകേന്ദ്രം
ഓപ്പൺ ജിം
മുന്നൂറ് മീറ്റർ നടപ്പാത
കഫ്തീരിയ
പ്ലാനിറ്റോറിയം