camp-

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുവമോർച്ച കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി. രക്തദാന ക്യാമ്പ് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അഞ്ജു ജോസ്റ്റി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ, സെക്രട്ടറി ഉമ്മ കടപ്പുറം, ബി.ജെ.പി കാസർകോട് മണ്ഡലം അദ്ധ്യക്ഷ പ്രമീള മജൽ, യുവമോർച്ച കുമ്പള മണ്ഡലം പ്രസിഡന്റ് അവിനാഷ് മുളിയാർ, മണ്ഡലം പ്രസിഡന്റ് അശ്വിൻ മനോജ് കൂടൽ തുടങ്ങിയവർ നേതൃത്വം നൽകി.