digitalisation

കാഞ്ഞങ്ങാട്: ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും പുസ്തക ശേഖരത്തിലെ പുസ്തകങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം 30 നകം പൂർത്തിയാക്കും. കേരളം സമ്പൂർണ ഡിജിറ്റലൈസ് ചെയ്ത ലൈബ്രറികളുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണ് ഈ പ്രവർത്തനം നടത്തുന്നത്. ഗ്രന്ഥശാലകളിലെ പുസ്തകങ്ങളുടെ പേരുകൾ, ഗ്രന്ഥകർത്താവിന്റെ പേര്, വില, സാഹിത്യ വിഭാഗം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പബ്ലിക് എന്ന സോഫ്റ്റ് വെയറിൽ പകർത്തുന്നത്. ഇതിനായി ഗ്രന്ഥശാലകളിൽ ഡിജിറ്റലൈസേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ പി.വി.കെ പനയാൽ, ജില്ലാസെക്രട്ടറി ഡോ.പി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.