
തലശ്ശേരി: കുട്ടിമാക്കൂൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീശങ്കര നാട്യഗൃഹം ഇരുപത്തി ഒന്നാം വാർഷികം ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സോമൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഐ.അനിത എം.എ.സുധീഷ്, ശ്രീ നാരായണ വായനശാല സെക്രട്ടറി പി.ചന്ദ്രൻ, മുൻ കൗൺസിലർ വി.എം.സുകുമാരൻ, പി.പി.ദാസൻ, പി.പി.ജിജു, പി.വിജയൻ, രംജിത്ത് പൂമുറ്റം, വി ഷാജീവൻ പ്രസംഗിച്ചു. ശ്രീശങ്കര നാട്യഗൃഹം ഡയരക്ടർ രാജേന്ദ്രൻ വെളിയമ്പ്ര സ്വാഗതം പറഞ്ഞു.വിവിധ മേഖലകളിൽ കഴിവു തെളിച്ചവരെ ആദരിക്കൽ,വിദ്യാർത്ഥികളുടെ അരങ്ങേറ്റം, രാജേന്ദ്രൻ വെളിയമ്പ്ര അണിയിച്ചൊരുക്കിയ ശങ്കരോത്സവ് 2024 അരങ്ങേറി.