synika-koottayma

കരിന്തളം:കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ഓണാഘോഷവും കുടുംബ സംഗമവും തോളനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ആർ.പി.എഫ് ഐ.ജി മധുസൂദനനെ ആദരിച്ചു. കൂട്ടായ്മ പ്രസിഡന്റ് വസന്തൻ അദ്ധ്യക്ഷത വഹിച്ചു.ഡോക്ടർ വിഷ്ണു മുഖ്യാതിഥിയായിരുന്നു സൈനിക കൂട്ടായ്മ രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ , സെക്രട്ടറി ജോഷി വർഗീസ് , ബിജു എന്നിവർ സംസാരിച്ചു തുടർന്ന് വനിതാ പ്രവർത്തകരുടെ തിരുവാതിര,കുട്ടികളുടെ രംഗപൂജ,കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ,സാഗര കമ്യൂണിക്കേഷൻ ടെനീഷ് കുര്യൻ നയിച്ച ഗാനമേള, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ സ്നേഹോപകാരം ഐജി മധുസൂദനൻ കൈമാറി