1

കാസർകോട്: റോട്ടറി ക്ലബ്ബ് കാസർകോട് ഐ.എ.പി, ഐ.എം.എ എന്നിവയുമായി സഹകരിച്ച് കാസർകോട് ഗവ.കോളേജിലെ എൻ.സി.സി ക്യാമ്പിൽ ബി.എൽ.എസ് ക്ലാസ് നടത്തി. പരിശീലകൻ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ബി.നാരായണ നായിക്ക്, സെക്രട്ടറി ശ്രീകാന്ത്, ജെ.എച്ച്.ഐ ശ്രീജിത്ത്, അഖിൽ , നേഴ്സിംഗ് അസിസ്റ്റന്റ് ഷീബ, എൻ.സി.സി കേണൽ സജീന്ദ്രൻ, ലഫ്റ്റനന്റ് കേണൽ ടി.വി.അനുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നന്ദകുമാർ കോറോത്ത്, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് ദീപ മോഹൻ, അസോസിയേറ്റ് എൻ.സി.സി ഓഫീസർ സബ് മേജർ ഡി.വി.എസ് റാവു എന്നിവർ പങ്കെടുത്തു. ബി.എൽ.എസ്, എയർവേ മാനേജ്‌മെന്റ്, ഫോറിൻ ബോഡി റിമൂവൽ, അഡൾട്ട് സി പി.ആർ എന്നിവയിലാണ് പരിശീലനം നൽകിയത്.