
കണ്ണൂർ: കേസിൽ അവസാന ശ്വാസം വരെ നിയമ പോരാട്ടം തുടരുമെന്ന്
അരിയിൽ ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയിൽ സന്തോഷമുണ്ട്. ഷുക്കൂറിന് നീതി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ട്. കേസിൽ ജയരാജന്റെ പങ്ക് സി.പി.എമ്മിന് അറിയാവുന്ന കാര്യമാണ്. ജയരാജനുള്ള രാഷ്ട്രീയ ശിക്ഷ കേരളത്തിലെ ജനങ്ങൾ നൽകുന്നുണ്ട്. അതിന്റെ ഭാഗമാണ് പാർട്ടിയിലെ ഒറ്റപ്പെടൽ ,നീതിയിലേക്കുള്ള ഒരു വാതിൽ കൂടി തുറന്നു..ഓടിയിട്ടും ഓടിയിട്ടും തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്നതാണ് വിചിത്രം..പ്രാർത്ഥനയോടെ, പ്രതീക്ഷയോടെ കൂടെ നിന്നവരോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നും ദാവൂദ് പറഞ്ഞു.