diali
ഡയാലിസിസ് മെഷീനുകൾ

തൃക്കരിപ്പൂർ: റോട്ടറി ക്ലബ്ബിന്റെ സിൽവർ ജൂബിലി വർഷത്തിൽ തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും വൃക്ക രോഗികൾക്കാശ്വാസമായി ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നു. അന്താരാഷ്ട്ര റോട്ടറി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടുകൂടി 30 ലക്ഷത്തോളം രൂപ ചിലവിൽ വരുന്ന യൂനിറ്റ് കാരോളം സി.എച്ച് സെന്ററിലാണ് സ്ഥാപിക്കുക. സൗജന്യമായി ആരംഭിക്കുന്ന സേവനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തരയ്ക്ക് കാരോളം സി.എച്ച് സെന്ററിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. റോട്ടറി പ്രസിഡന്റ് പി.വി ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിക്കും. റോട്ടറി ഗവർണർ ഡോ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയാകും. തൃക്കരിപ്പൂർ റോട്ടറി പ്രോജക്ട് ചെയർമാൻ ഡോക്ടർ കെ. സുധാകരൻ, കൺവീനർ എ.എം രാജഗോപാലൻ നായർ, അസിസ്റ്റന്റ് ഗവർണർ സി.എച്ച് അബ്ദുൽ റഹീം, കെ.വി ഗംഗാധരൻ, എം. സുലൈമാൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.