
ഉദുമ :ഉദുമ സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം സെപ്തംബർ 23ന് രാവിലെ 10ന് രജിസ്‌ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ടി.എസ് സുജാറാണി റിപ്പോർട്ട് അവതരിപ്പിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാകളക്ടർ കെ.ഇമ്പശേഖർ എന്നിവർ വിശിഷ്ടാതിഥികളാകും. കെ.കെ.അബ്ദുല്ല ഹാജി നൽകിയ 10 സെന്റിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ഓഫീസ് നിർമ്മിച്ചത്.കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് മന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.