
തളിപ്പറമ്പ്: കേരള ബേക്കറി ഓണേഴ്സ് ഫോറം തളിപ്പറമ്പ് മണ്ഡലം കൺവെൻഷനും, സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും ഓഫീസ് ഉദ്ഘാടനവും 22ന് 3ന് തളിപ്പറമ്പ് വ്യാപാര ഭവനിൽ നടക്കും. കെ.പി.ഹനീഫയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് റോയൽ നൗഷാദ് ഉദ്ഘാടനം ചെയ്യും. പി.മുസ്തഫ , നസ്റിയ, പി.പി.നിസാർ , എ.കെ.രഞ്ജിത്ത് ,കെ.എസ്.റിയാസ് , കെ.മനോഹരൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ബിജു നവ്യ , റഷീദ് ക്വാളിറ്റി, സുമേഷ് കല്ലാശ്ശേരി, ബീനാ അനീഷ് , കെ.റൗഫ് , മുഹമ്മദലി, റോയൽ നൗഷാദ്, മുസ്തഫ ഹാരിസ് എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ പി.പ്രസാദ് ,കെ.പി. ജാഫർ, കെ.പി ഹനീഫ, സി പി.താജുദ്ദീൻ, എം.പി. മുസ്തഫ എന്നിവർ പങ്കെടുത്തു.