kodiyeri-bank

തലശ്ശേരി: കോടിയേരി സർവ്വീസ് സഹകരണ ബാങ്ക് നങ്ങാറത്ത് പിടികയിലെ വയലളം ബ്രാഞ്ചിൽ പണിത ഹെഡ് ഓഫീസും ഓഡിറ്റോറിയവും നാളെ രാവിലെ 11ന് സഹകരണ വകുഷ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ മുഖ്യാതിഥിയാവും.വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായി കാർഷിക,ആരോഗ്യ,വിദ്യാഭ്യാസ മേഖലകളിൽ ഇടപെട്ട് നാടിനായി നിരവധി സേവനങ്ങൾ നൽകിവരികയാണെന്ന് പ്രസിഡന്റ് എം.കെ.താഹിർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.ഹെഡാഫീസിൽ സജ്ജീകരിച്ച ഓഡറ്റോറിയം റബ്‌കോ ചെയർമാൻ കാരായി രാജനും ഡൈനിംഗ് ഹാൾ നഗരസഭാ മുൻ ചെയർമാൻ സി.കെ.രമേശനും മീറ്റിംഗ് ഹാൾ വി.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. എ.കെ.ഉഷ ആദ്യ നക്ഷേപം സ്വീകരിക്കും. സെക്രട്ടറി പി.അനിൽ കുമാർ, യു.ബ്രജേഷ്, പി.രാമചന്ദ്രൻ, തയ്യിൽ രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു