
തളിപ്പറമ്പ് : ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ചെന്നൈയിൽ നിന്നുള്ള ധാർമ്മികസംഘടനയായ ഇൻഡിക് കളക്ടീവ് ട്രസ്റ്റുമായി സഹകരിച്ച് ദാരിദ്ര്യമനുഭവിക്കുന്ന ക്ഷേത്രജീവനക്കാർക്ക് പ്രതിമാസം 2500 രൂപ വീതം നൽകുന്ന സഹായഹസ്തം പദ്ധതി 22ന് ഉച്ചക്ക് 2ന് തൃച്ചംബരം കിഴക്കെ സ്വാമിയാർ മഠത്തിൽ നടക്കും.പദ്ധതി ഉദ്ഘാടനം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയുടെ സാന്നിദ്ധ്യത്തിൽ നടക്കും. പ്രൊജക്റ്റ് കൺവീനർ ആർ.ഗണപതി പോറ്റി തിരുവനന്തപുരം, ഇൻഡിക് കളക്റ്റീവ് ട്രസ്റ്റി രവിലോചനൻ അയ്യങ്കാർ ചെന്നൈ, ശ്രീരാഘവപുരം സഭായോഗം കണ്ണൂർ ജില്ലാപ്രസിഡന്റ് പെരിങ്ങോട് നാരായണൻ നമ്പൂതിരി, സെക്രട്ടറി ആലപ്പടമ്പ് പെരികമന മാധവൻ നമ്പൂതിരി, തൃച്ചംബരം വേദപാഠശാല സെക്രട്ടറി മാടത്തിൽ മല്ലിശ്ശേരി ഈശാനൻ നമ്പൂതിരി എന്നിവർ സംസാരിക്കും.