march
ബഹുജന ധർണ പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ: മനുഷ്യജീവനും സ്വത്തിനും അപകടകരമാകുന്ന രീതിയിൽ വളർന്നുനിൽക്കുന്ന കൊമ്മേരി മേഖലയിലെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കുക, വന്യമൃഗ ശല്യം തടയുന്നതിന് ആവശ്യമായ വാച്ചർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം നിടുംപൊയിൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയാറിലെ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. എടയാറിൽ നിന്ന് ആരംഭിച്ച മാർച്ച് റേഞ്ച് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പി. പ്രഹ്ളാദൻ, പി.കെ. രാജീവൻ, ഒ. ലക്ഷ്മി, കെ.ഇ. സുധീഷ് കുമാർ, കെ. പ്രിയ തുടങ്ങിയവർ സംസാരിച്ചു.