ymca
വൈ.എം.സി.എ ചെമ്പേരി യൂണിറ്റിൽ പുതുതായി ചേർന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകിയ സ്വീകരണ ചടങ്ങിൽ നിന്ന്.

പയ്യാവൂർ: വൈ.എം.സി.എ ചെമ്പേരി യൂണിറ്റിൽ പുതിയ അംഗങ്ങളായി ചേർന്ന 15 പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്വാഗതം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അമൽ ചെമ്പകശേരി പുതിയ അംഗങ്ങൾക്ക് പ്രാർത്ഥനാശീർവാദം നൽകി അനുഗ്രഹ പ്രഭാഷണം നടത്തി. ചെമ്പേരി വൈ.എം.സി.എ പ്രസിഡന്റ് ജോമി ചാലിൽ അദ്ധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ചെമ്പേരി വൈ.എം.സി.എ വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ് മേമടം, യൂണിറ്റ് സെക്രട്ടറി ആന്റണി മായയിൽ എന്നിവർ പ്രസംഗിച്ചു. പുതിയ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും പ്രസിഡന്റ്, യൂണിറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.