ചെറുവത്തൂർ: കാസർകോട് ജില്ലാമെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക അൽഷിമേഴ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള നിർവഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ചെറുവത്തൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രമണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പത്മിനി, അബ്ദുൾ ലത്തീഫ് മാത്തിൽ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജ്മോഹൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മധു നന്ദിയും പറഞ്ഞു.