കണ്ണൂർ: മാരാർജി ഭവനിൽ ബി.ജെ.പി. അംഗത്വ ക്യാമ്പയിൻ അവലോകന യോഗം ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡിവൈ.എസ്.പി പി. സുകുമാരൻ, കോൺഗ്രസ് മുൻ ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് എം.കെ.രാജു എന്നിവർ കുമ്മനം രാജശേഖരനിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ദേശീയ സമിതിയംഗം സി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം പി.സത്യപ്രകാശ് എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആർ.സുരേഷ് നന്ദിയും പറഞ്ഞു.