
പയ്യന്നൂർ:പുനരുപയോഗത്തിന്റെ പുത്തൻ മാതൃകയുമായി കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ശില്പശാല വിസെൻ 24.പാഴ് വസ്തുക്കളായ പേപ്പർ, കമ്പി, ബോട്ടിലുകൾ തുടങ്ങിയവ ഉപയോഗിച്ച് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ വിവിധ വർണ്ണങ്ങളിലുള്ള മനോഹരങ്ങളായ പൂക്കൾ, കവറുകൾ, ഫയലുകൾ, വർണ്ണക്കൂടുകൾ തുടങ്ങിയ നിർമ്മിച്ചു.തളിപ്പറമ്പ് ബി.ആർ.സി ട്രെയിനർ കെ.ബിന്ദു നേതൃത്വം നൽകി. നഗരസഭ കൗൺസിലർ എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ്കുമാർ, പ്രിൻസിപ്പാൾ പി.വി.വിനോദ്കുമാർ, സ്റ്റുഡന്റ് പൊലീസ് സി പി.ഒ സി വി.രാജു, മദർ പി.ടി.എ പ്രസിഡന്റ് സുജിന അനീഷ്, ഒ.കെ.അനിൽകുമാർ, കെ.കെ.സുഗുണൻ, പി.എസ്.സുനീഷ്,എം.ബാലകൃഷ്ണൻ സംസാരിച്ചു.