
കാഞ്ഞങ്ങാട്: മുട്ടുന്തല മുസ്ലിം ജമാഅത്ത് മിലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മഹബ്ബ 2024ന്റെ ഉദ്ഘാടനം മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം മെഹ്മൂദ് ഫൈസി ചെർക്കള നിർവഹിച്ചു. മിലാദ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി, റഷീദ് മുട്ടുന്തല, ബിസ്മില്ല അബ്ദുള്ള ഹാജി, അബ്ദുൾ ഖാദർ ഹാജി റഹ്മത്ത്, മൊയ്ദു മമ്മു ഹാജി, ഫാറുഖ് സൂപ്പർ, കബീർ ഹസ്സൻ, പി.പി ഇല്യാസ്, ടി.കെ ഷക്കീർ, ഇർഷാദ് സൺ ലൈറ്റ്, അഹമ്മദ് അബ്ദുൾ റഹ്മാൻ, ഷിഹാബ് അബ്ദുള്ള, റാസി സൺലൈറ്റ്, ബദറുദ്ദീൻ സൺ ലൈറ്റ്, നൗഫൽ മുഹമ്മദ്, ഹൈദർ, ജാഫർ ദിനാർ, പി.പി മുഹമ്മദ്, നാസർ, അബ്ദുൾ റഹ്മാൻ പാറക്കാട് എന്നിവർ പ്രസംഗിച്ചു. മിലാദ് കമ്മിറ്റി ജനറൽ കൺവീനർ സുഹൈൽ മുഹമ്മദ് സ്വാഗതവും ലത്തീഫ് റഹ്മത്ത് നന്ദിയും പറഞ്ഞു.