exhibition

കാഞ്ഞങ്ങാട്: പാക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയും യുവചിത്രകാരനുമായ ഋഷി കൃഷ്ണന്റെ ആദ്യ ചിത്രപ്രദർശനമായ ഇവാൻഷി ആർട്ട് എക്സിബിഷൻ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നഗരസഭ ചെയർപേഴ്സൺ സുജാത ഉദ്ഘാടനം ചെയ്തു. ഡോ.കെ.വി.രാജേഷ് മുഖ്യാതിഥിയായി. ചിത്രകാരന്മാരായ മോഹൻ ചന്ദ്രൻ, ബാബു മേക്കാടൻ, പല്ലവ നാരായണൻ, അശോകൻ ചിത്രലേഖ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മീഡിയങ്ങളിലായി തീർത്ത തന്റെ 32 ഓളം ചിത്രങ്ങളുടെ പ്രദർശനം നാലു ദിവസങ്ങളിലായി നടക്കും.ചിത്രകലാ അദ്ധ്യാപകനും ബി.ആർ.സി ഹൊസ് ദുർഗിലെ സി. ആർ.സി.കോഡിനേറ്ററുമായ ഉണ്ണികൃഷ്ണന്റെയും സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പള്ളിക്കരയിലെ അദ്ധ്യാപികയായ ഗിജിന ഗോപിയുടെയും മകനാണ്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയാണ്. പ്രദർശനം 24ന് സമാപിക്കും.