പയ്യന്നൂർ: ശ്രീനാരായണ ഗുരുദേവ 97 - മത് സമാധി വാർഷിക ദിനം പയ്യന്നൂരും പരിസരങ്ങളിലും ഭക്തിയാദരപൂർവ്വം ആചരിച്ചു. ഗുരുദേവ ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലും, എസ്.എൻ.ഡി.പി. യോഗം പയ്യന്നൂർ യൂനിയനിലും വിവിധ ശാഖകളിലും പ്രത്യേകം പൂജകൾ, ദീപാരാധന, ഗുരുദേവ കൃതികളുടെ ആലാപനം , പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടന്നു.
ശ്രീ നാരായണ വിദ്യാലയത്തിൽ ഗുരു പ്രതിമയിൽ പുഷ്പാർച്ചന, പ്രത്യേക പൂജ , ദീപാരാധന എന്നിവ ഉണ്ടായി. പയ്യന്നൂർ യൂനിയൻ ഓഫീസിൽ പയ്യന്നൂർ, മാവിച്ചേരി, കണ്ടങ്കാളി, കൊറ്റി, പുഞ്ചക്കാട് ശാഖകളുടെയും യൂനിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ബാബുരാജ് മാടക്ക അദ്ധ്യക്ഷത വഹിച്ചു. ഗുരുപൂജക്ക് പി.വി. ദിനേശൻ നേതൃത്വം നൽകി. കുണ്ടത്തിൽ ബാലൻ, ശശി പാടിക്കൊച്ചി, കെ.പി.ജനാർദനൻ, കെ.മനോഹരൻ, കെ.വി.പ്രഭാകരൻ, വി.വി. സതീദേവി, സി.വത്സല, സി.സുരേന്ദ്രൻ, പി.ടി.സന്തോഷ് സംസാരിച്ചു. ജനാർദ്ദനൻ കുറുവാട്ടിൽ സ്വാഗതവും അക്കരക്കാരൻ വിജയൻ നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി. അന്നൂർ ശാഖയിൽ രാവിലെ പുഷ്പാർച്ചന, പ്രാർത്ഥന യോഗം നടന്നു. പി.വി.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. എം.കൃഷ്ണൻ, പി.ദാമോദരൻ, കെ.മാധവൻ, എം.കെ.രാമകൃഷ്ണൻ, കെ.വത്സരാജ് തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ.ഡി.പി.കുഞ്ഞിമംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, ഗുരുപൂജ, പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടന്നു. യൂണിയൻ വൈസ് ചെയർമാൻ എം.കെ.രാജീവൻ, ശാഖ പ്രസിസന്റ് എം.വി.കുഞ്ഞമ്പു, സെക്രട്ടറി പി.വി.രഘുത്തമൻ, വി.വി.ദമോദരൻ തുടങ്ങിയർ നേതൃത്വം നൽകി.
എടാട്ട് എസ്.എൻ.ഇംഗ്ലീഷ് സ്കൂളിൽ ഗുരുപൂജ, ഗുരു പ്രതിമയിൽ പുഷ്പാർച്ചന, പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടന്നു. സ്കൂൾ പ്രസിഡന്റ് കെ.ജി.ഗോപാലകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി എം.കെ.രാജീവൻ, പ്രിൻസിപ്പൽ കെ.രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. പയ്യന്നൂർ യൂനിയനിൽ വരുന്ന ചെറുതാഴം, കടന്നപ്പള്ളി, പറവൂർ, വെള്ളോറ, പെരുവാമ്പ, കക്കറ, പെരിങ്ങോം, പാടിയോട്ട്ചാൽ, പാടിക്കൊച്ചി, ഏറ്റുകുടുക്ക തുടങ്ങിയ ശാഖകളിലും ഭക്തിയാദര പൂർവ്വം
സമാധി ദിനം ആചരിച്ചു.