
കാഞ്ഞങ്ങാട്: ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പുഞ്ചാവി കടൽത്തീരം ശുചീകരിച്ചു.കേന്ദ്ര സർവകലാശാലയിലെ എൻ.എസ്.എസ് വിഭാഗം, സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആന്റ് എക്കോളജി , ശബരി ക്ലബ്ബ്, നീലേശ്വരം തീരദേശ പൊലീസ് , സാഗർ മിത്ര വൊളണ്ടിയേഴ്സ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണംരജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ പ്രതീക് ജെയിൻ മുഖ്യാതിഥിയായിരുന്നു. സി എം.എൽ.ആർ.ഇ സയന്റിസ്റ്റ് സി.ആർ.ആശ ദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര സർവകലാശാല സ്വഛ്താ ഹി സേവ നോഡൽ ഓഫീസർ പ്രൊഫ.മനു, ടെക്നിക്കൽ ഓഫിസർ ഡോ.വി.സുധീഷ്,ഡോ.ബി.ആർ.സ്മിത, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.രതീഷ്, ശബരി ക്ലബ് സെക്രട്ടറി ബാബു, വിഷ്ണു പ്രസാദ് എന്നിവർ സംസാരിച്ചു. രമേശൻ നടുവിലിന്റെ നേതൃത്വത്തിൽ കടൽത്തീരത്ത് ശിൽപവും ഒരുക്കി.