
കണ്ണൂർ: ഒക്‌ടോബർ രണ്ടിന് നടക്കുന്ന മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണോദ്ഘാടന പരിപാടിക്കായി സംഘാടകസമിതി രൂപീകരണയോഗം ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ കൗൺസിലർ സി എം.പത്മജ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ശിവദാസൻ എം.പി, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ, മുൻ എം.എൽ.എ എം.വി.ജയരാജൻ, കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ, സി എച്ച്. അസീമ, ആർ.ബി.ഡി.സി കെ മാനേജർ കെ.അനീഷ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രകാശൻ പയ്യനാടൻ ചെയർമാനും കെ രാജീവൻ കൺവീനറുമായി വിപുലമായ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.