
തലശ്ശേരി: വഖഫ് നിയമ ഭേദഗതിപിൻവലിക്കണമെന്ന് തലശ്ശേരി മുസ്‌ലിം അസോസിയേഷൻ ആവശ്യപ്പെട്ടു. ദൈവമാർഗ്ഗത്തിൽ വിശ്വാസികൾ സമർപ്പിച്ച സ്വത്തുക്കൾ അന്യാധീനപ്പെടുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിലുള്ളത്.നിലവിലെ നിയമപ്രകാരം വഖഫുകൾ വാക്കാലും ഉപയോഗത്താലും വഖഫ് പ്രമാണ ബലത്തിലും വഖഫ് വസ്തുക്കളായി തീർന്നിട്ടുള്ളതായിരുന്നു.എന്നാൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ നിലവിലുള്ള ബഹൂഭൂരിപക്ഷം വഖഫുകളും അന്യാധീനപ്പെടും.ടി.പി.കുട്ടിയമ്മു സാഹിബ് ലൈബ്രറിയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സി.ടി.കെ.ഹസ്സൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഈ മാസം 25 വൈകിട്ട് നാലിന് കുട്ടിയമ്മു സാഹിബ് ലൈബ്രറിയിൽ സംഘടിപ്പിക്കുന്ന ചർച്ചാ സദസ്സിൽ വഖഫ് പരിപാലനം നിർദ്ദിഷ്ട നിയമ ഭേദഗതി' എന്ന വിഷയത്തിൽ തലശ്ശേരിയിലെ വിവിധ വഖഫ് സ്ഥാപനങ്ങളുടെ മുതവല്ലികളും സാമൂഹിക പ്രവർത്തകരും സംസാരിക്കും..