iv-bhat
ഭാരതീയ അഭിഭാഷക പരിഷത്ത് സ്ഥാപന ദിനത്തിനോടനുബന്ധിച്ച് കാസർകോട് ഉഡുപ്പി ഗാർഡനിൽ അഭിഭാഷക കുടുംബ സംഗമം സീനിയർ അഭിഭാഷകനായ അഡ്വ.ഐ.വി. ഭട്ട് ഉത്ഘാടനം ചെയ്യുന്നു

കാസർകോട്: അഭിഭാഷകരുടെ ദേശീയ സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്ത് സ്ഥാപന ദിനത്തോടനുബന്ധിച്ച് കാസർകോട് ഉഡുപ്പി ഗാർഡനിൽ അഭിഭാഷക കുടുംബ സംഗമം സംഘടിപ്പിച്ചു. സീനിയർ അഭിഭാഷകനായ അഡ്വ. ഐ.വി ഭട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എ.സി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കരുണാകരൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. രവീന്ദ്രൻ, അഡ്വ. എം. നാരായണ ഭട്ട് എന്നിവർ പ്രസംഗിച്ചു. അഡ്വ. പി. മുരളീധരൻ സ്വാഗതവും അഡ്വ. ബീന നന്ദിയും പറഞ്ഞു. 57ാം വിവാഹ വാർഷികം ആഘോഷിക്കുന്ന അഡ്വ. ഐ.വി ഭട്ട് - മഹാലക്ഷ്മി ഭട്ട് ദമ്പതികളെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പരിപാടിയിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയുമുണ്ടായി.