പാലക്കുന്ന്: പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിൽ സ്ഥിര താമസം തുടങ്ങിയ പാലക്കുന്ന് നിവാസികളുടെ എട്ടില്ലം കൂട്ടായ്‌മ പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം നടത്തി. ഗൾഫിൽ ജോലിയിലിരിക്കെ എല്ലാ വർഷവും വിപുലമായ രീതിയിൽ ഓണമാഘോഷിച്ചിരുന്നവരാണ് സംഘടനയിലെ പ്രവർത്തകർ. പ്രത്യേക ഓഫീസ് ഇല്ലെങ്കിലും എല്ലാ മാസവും ഇവർ യോഗം ചേരുന്നത് ഓരോ അംഗത്തിന്റെ ചെലവിൽ അവരുടെ വീട്ടിലായിരിക്കും. കുടുംബസമേതം വിനോദയാത്ര പരിപാടികളും നടത്താറുണ്ട്. കൂട്ടായ്മ രൂപവത്കരിച്ച ശേഷം ആദ്യമായാണ് ഓണാഘോഷത്തിനായി ഇവർ ഒത്തുകൂടിയത്. പ്രസിഡന്റ് മണിയങ്ങാനം ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ മുല്ലച്ചേരി, വി.വി. നാരായണൻ, ബാലകൃഷ്ണൻ കേവീസ്, ഗംഗാധരൻ കൂവത്തൊട്ടി, അച്യുതൻ പള്ളം, കുഞ്ഞിക്കണ്ണൻ പാലക്കുന്ന്, എച്ച്. ഉണ്ണികൃഷ്ണൻ, കുമാരൻ പള്ളിക്കര, എച്ച്. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.