പാനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ആനുകൂല്യവിതരണം മോന്താൽ ശ്രീ നാരായണ മഠം ഓഡിറ്റോറിയത്തിൽ കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരണപ്പെട്ട ഒളവിലം യൂനിറ്റിലെ പാറേമ്മൽ പ്രേമന്റെ കുടുംബത്തിന് പദ്ധതിയുടെ ഭാഗമായുള്ള പത്ത് ലക്ഷം രൂപ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി കൈമാറി. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ മുഖ്യാതിഥിയായി. യൂനിറ്റ് പ്രസിഡന്റ് എം.ഒ. നാണു അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി സി.കെ. രാജൻ സ്വാഗതം പറഞ്ഞു. ആശ്രയ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.കെ രാമചന്ദ്രൻ, സി.സി വർഗ്ഗീസ്, എ. സുധാകരൻ, വി.വി അബ്ദുള്ള, പി.എം പവിത്രൻ, പി.പി രാമകൃഷ്ണൻ, അഡ്വ. ഷുഹൈബ് തങ്ങൾ, വി.കെ ഖാലിദ്, കെ അബ്ദുനസീർ, രവീന്ദ്രൻ താനിക്കൽ, കെ.എം ചന്ദ്രൻ, സി.കെ രാഘവൻ, പി.എം രവീന്ദ്രൻ സംസാരിച്ചു.