kalolsa
കലോത്സവ പ്രചരണ പരിപാടി പ്രശസ്ത ശില്പി ഉണ്ണി കാനായി ഉദ്ഘാടനം ചെയ്യുന്നു

കരിവെള്ളൂർ: സംഗീതവും വർണവും സമന്വയിപ്പിച്ച് വേറിട്ടൊരു സായാഹ്നം തീർത്ത കരിവെള്ളൂർ എ.വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ കലോത്സവ പ്രചരണ പരിപാടി ശ്രദ്ധേയമായി. ഒക്ടോബർ 16 മുതൽ സ്‌കൂളിൽ
നടക്കുന്ന ഉപജില്ലാതല കേരള സ്‌കൂൾ കലോത്സവ പ്രചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്. പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗസൽ മഴയോടൊപ്പം ബാലൻ പാലായിയുടെ നേതൃത്വത്തിൽ 24 ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു. പ്രശസ്ത ശില്പി ഉണ്ണി കാനായി പരിപാടി ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഗോപാലൻ പി.ടി.എ. പ്രസിഡന്റ് കെ. രമേശൻ ജനറൽ കൺവീനർ ശ്രീജ കോറോത്ത്, കൺവീനർ പി. മിനി, കരിവെള്ളൂർ രാജൻ പി.സി. ശ്രീജിത്ത് കുമാർ പ്രസംഗിച്ചു.