camp
ലൈഫ് 24 ത്രിദിന ക്യാമ്പിൽ പങ്കെടുത്തവർ

കൂത്തുപറമ്പ്: സമഗ്രശിക്ഷാകേരളം, യുനെസ്‌കോ, കേരള പൊതുവിദ്യാഭ്യാസവകുപ്പ് സംയുക്താഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബി.ആ‌ർ.സിയുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലൈഫ് 24 ത്രിദിന ക്യാമ്പ് സമാപിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷെമീർ സമാപന യോഗം ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബി.ആർ.സി ട്രെയിനർ ഉഷ അദ്ധ്യക്ഷത വഹിച്ചു. ഷെറിൻ ഷഹാന, ദിജിഷ്, ഷീജ തുടങ്ങിയവർ സംസാരിച്ചു. ജീവിതത്തിൽ അത്യന്താപേഷിതമായ നൈപുണികളുടെ വികസനവും തുടക്കവുമാണ് ക്യാമ്പിന്റെ ലക്ഷ്യം. പാചകവും, കൃഷിയും, പ്ലംബിഗിന്റെ അടിസ്ഥാന ധാരണയും, അഗ്രോപോണിക്ക് കൃഷിരീതിയും ക്യാമ്പിലൂടെ കുട്ടികൾ സ്വായത്തമാക്കി.കുട്ടി കർഷക അവാർഡ് ജേതാവ് ഗോകുൽ സജിത്ത്, മൊകേരി കൃഷി ഓഫീസർ സുനിൽ കുമാർ എന്നിവർ ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പ് ഉദ്ഘാടനം കൂത്തുപറമ്പ് ബി.ആ‌ർ.സി ബി.പിസി എൻ. സതീന്ദ്രൻ നിർവ്വഹിച്ചു. ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ പി. വിനോദ് അദ്ധ്യക്ഷനായി.