
യുമായ കെ.ജി. നന്ദനൻകുട്ടി, ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ ഇ.ടി. ജോസ്, ലോക്കൽ കമ്മിറ്റി അംഗം പി. ഷിനോജ്, ബാങ്ക് ജീവനക്കാരനും മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ ശിവദാസൻ, ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി നേതാവുമായ ഇ.എസ്. സത്യൻ എന്നിവർക്കെതിരെയാണ് നടപടി . ബാങ്കിൽ കോടികളുടെ വായ്പ തിരിമറിയും നിക്ഷേപത്തട്ടിപ്പും നടന്നതായി സഹകരണസംഘം ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കാലാവധിയെത്തിയിട്ടും നിക്ഷേപത്തുക തിരിച്ചു നൽകാത്തതും മരിച്ചയാളുടെ പേരിൽ വ്യാജ സാക്ഷി ഒപ്പിട്ട് വായ്പ വെട്ടിപ്പും പരിശോധനയിൽ കണ്ടെത്തി. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ
സ്വർണം മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയതായും കണ്ടെത്തി.. കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
ബാങ്ക് പ്രതിസന്ധിയിൽ
നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെ പ്രതിസന്ധിയിലാണ് മലയോരത്ത് മൂന്ന് ബ്രാഞ്ചുകളുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക്. എട്ട് ലക്ഷം നിക്ഷേപിച്ച മരപ്പണിക്കാരനും ഹൃദ്രോഗിയുമായ ബാലൻ, ചികിത്സയ്ക്ക് പണം പിൻവലിക്കാനെത്തിയപ്പോഴാണ് പ്രതിസന്ധി പുറത്തറിയുന്നത്. തുടർന്ന് നിരവധി പേർ പരാതികളുമായെത്തി. ചെറിയ തുക നിക്ഷേപിച്ചവർക്ക് പോലും പണം തിരികെ കിട്ടിയില്ല.. നിക്ഷേപകർ പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ജീവനക്കാർക്കും ഭരണസമിതിക്കുമെതിരെ നടപടിയാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന ധർണ ഡി.സി.സി പ്രസിഡന്റ്. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.